
കടംവാങ്ങിയ അനുഭവങ്ങളുമായി സാഹിത്യ രചന നടത്താൻ ആവില്ല - കമല സുരയ്യ
AVM Unni

AVM Unni
മലയാള സാഹിത്യത്തിലെ സ്ത്രീ എഴുത്തുകാരിൽ മുൻപന്തിയിൽ നിന്ന സാഹിത്യകാരിയായിരുന്നു മാധവിക്കുട്ടി എന്ന കമല സുരയ്യ. പാരമ്പര്യമായി മലയാള സാഹിത്യത്തിൽ നിലനിന്നിരുന്ന അതിവൈകാരികതയിലോ ഗാർഹികമായ വിഷയങ്ങളിലോ ഒതുങ്ങിനിന്ന സ്ത്രീ എഴുത്തുകാരുടെ രീതിയിൽ നിന്നു അവർ പൂർണ്ണമായും മാറി സഞ്ചരിച്ചു.
മലയാളത്തിൽ ആദ്യമായി സ്ത്രീയുടെ വ്യക്തിത്വത്തെയും, ലൈംഗികതയെയും, ആഗ്രഹങ്ങളെയും ഭയമില്ലാതെ സ്വന്തം കാഴ്ചപ്പാടിലൂടെ അവതരിപ്പിച്ചത് മാധവിക്കുട്ടിയായിരുന്നു. മലയാളത്തിലെ സാഹിത്യകാരികളിൽ സ്വന്തം ജീവിതാനുഭവങ്ങളെ കഥകളിലും കവിതകളിലും കലർത്തി എഴുതിയ ‘കൺഫെഷണൽ’ (Confessional) ശൈലിയുടെ തുടക്കക്കാരിയായി അവരെ കണക്കാക്കാം.
“കടംവാങ്ങിയ അനുഭവങ്ങളുമായി സാഹിത്യരചന നടത്താൻ ആവില്ല” എന്നതാണ് മാധവിക്കുട്ടിയുടെ നിലപാട്. മാധവിക്കുട്ടിയുമായി 1994-ൽ ഖത്തറിൽ എ.വി.എം. ഉണ്ണി നടത്തിയ അഭിമുഖത്തിലാണ് അവർ ഇത് പറഞ്ഞത്.