
കെ എസ് യു വിൻെറ പുതിയ പ്രസിഡണ്ട്
വീക്ഷണം
കൊച്ചി: കെ.എസ്.യുവിൻറെ പുതിയ സംസ്ഥാന പ്രസിഡണ്ടായി പി.ടി തോമസ് (ഇടുക്കി) തെരഞ്ഞെടുക്കപ്പെട്ടു. രണ്ടുവർഷക്കാലം കെ.എസ്.യുവിനെ നയിച്ച് പ്രസിഡണ്ട് എം മുരളി സ്ഥാനം ഒഴിഞ്ഞതിനെ തുടർന്നാണ് പുതിയ പ്രസിഡണ്ടിനെ സംസ്ഥാന ജനറൽ കൗൺസിൽ തെരഞ്ഞെടുത്തത്.
പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട പി.ടി തോമസ് കെ.എസ്.യു ഇടുക്കി ജില്ലാ പ്രസിഡണ്ട്,സംസ്ഥാന ജനറൽ സെക്രട്ടറി, കേരള യൂണിവേഴ്സിറ്റി സെനറ്റ് അംഗം, കലാശാല പത്രാധിപർ, എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട് .
എം.എ ബിരുദധാരിയായ തോമസ് ഇപ്പോൾ എറണാകുളം ലോ കോളേജ് വിദ്യാത്ഥിയാണ്.
റിട്ടേണിംഗ് ഓഫീസർ ചെറിയാൻ ഫിലിപ്പിന്റെ അദ്ധ്യക്ഷതയിൽ കൂടിയ ജനറൽ കൗൺസിൽ സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായി കെ വി ജേക്കബ്ബ് (എറണാകുളം) ഖാദർ മങ്ങാട് (കോഴിക്കോട’) എന്നിവരേയും ട്രഷററായി പ്രതാപവർമ്മ തമ്പാനേയും (കൊല്ലം) തെരഞ്ഞെടുത്തു.
പുതിയ ഭാരവാഹികളെ അനുമോദിച്ചുകൊണ്ട് തിരുവഞ്ചൂർ രാധാകൃഷ്ണൻ, ബെന്നിബഹനാൻ, എം മുരളി, സി എ മജീദ്, കെ. ടി ജോസഫ്, ജെയിംസ് കുര്യൻ, വി എസ് ഹരീന്ദ്രനാഥ്, മാന്നാര അബ്ദുൽ ലത്തീഫ് , സി കെ ജീവൻ എന്നിവർ പ്രസംഗിച്ചു.
ഇരുപത്തിയൊന്നു അംഗങ്ങൾ അടങ്ങിയ നിർവാഹക സമിതിയേയും തെരഞ്ഞെടുത്തു.